Loading ...

Home USA

അമേരിക്കയില്‍ കൊറോണ മരണം ഒരു ലക്ഷം കടന്നു

വാഷിംഗ്ടണ്‍: കൊറോണ ബാധ ഏറ്റവും അധികം ബാധിച്ചിട്ടുള്ള അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. ആകെ 16,90,000 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതില്‍ ഇന്നലെ വരെയുള്ള മരണം 1,00,276 ആയെന്നാണ് റിപ്പോര്‍ട്ട്.. മേരിലാന്റിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.നിലവില്‍ അമേരിക്കയില്‍ കൊറോണ ബാധിച്ചിരിക്കുന്നവരുടെ എണ്ണം ലോകത്തിലെ ആകെ ബാധിച്ചവരുടെ 30 ശതമാനം ആയിരിക്കുകയാണ്. അമേരിക്കയില്‍ ജനുവരി 21നാണ് ആദ്യത്തെ കൊറോണ രോഗിയെ കണ്ടെത്തുന്നത്. നിലവില്‍ ആഗോള വ്യാപന സംഖ്യ 56 ലക്ഷമായിരിക്കുകയാണ്. ഇതില്‍ മരണം സംഭവിച്ചിരിക്കുന്നത് 3,54,983പേര്‍ക്കാണ്.അമേരിക്കയില്‍ കൊറോണ ബാധിതരായി മരിച്ചവരുടെ സംഖ്യ വിവിധ രാജ്യങ്ങളിലായി സൈനിക സേവനം നടത്തവേ മരണപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണത്തിന് ഒപ്പമെ ത്തിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.അമേരിക്കയിലെ 20 സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച കൊറോണ ബാധ ഏറ്റവും അധികം വര്‍ദ്ധിച്ചിരിക്കുന്നത്.വടക്കന്‍ കരോലിന, വിസ്‌കോണ്‍സിന്‍, അര്‍കാന്‍സാസ് എന്നിവി ടെയാണ് തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ഏറ്റവും അധികം രോഗികളുള്ള ന്യൂയോര്‍ക്കില്‍ പുതുതായി വരുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതാണ് വിവരം.

Related News