Loading ...

Home sports

ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ല: 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: à´ˆ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് 2022 ലേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടക്കുന്ന നിര്‍ണായക ഐസിസി യോഗത്തിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ചൊവ്വാഴ്ച ചേര്‍ന്ന ഐസിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതു സംബന്ധിച്ച്‌ ധാരണയായെന്നാണ് സൂചന.ലോകകപ്പ് മാറ്റിവച്ചാല്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത തെളിയും. ട്വന്റി20 ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്‌ടോബര്‍-നവംബര്‍ സമയത്ത് ഐപിഎല്‍ നടത്താനും ധാരണയായെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.നിലവില്‍ 2021 ല്‍ ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 2021 ഒക്‌ടോബറിലാണ് ഇന്ത്യ വേദിയാകുന്ന ലോകകപ്പ് നടക്കേണ്ടത്. 2023 ല്‍ ഏകദിന ലോകകപ്പിനും ഇന്ത്യയാണ് വേദിയാകുന്നത്.

Related News