Loading ...

Home sports

ആരാധകരുടെ ആരവങ്ങളില്ലാത്ത ഡെര്‍ക്ലാസിക്കര്‍ ഇന്ന്

ജര്‍മനിയിലെ ബുന്ദസ്‌ലി​ഗയിലെ ആവേശപ്പോരാട്ടമായ ഡെര്‍ക്ലാസിക്കര്‍ ഇന്ന്. ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് കിക്കോഫ്. യൂറോപ്പിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിലൊന്ന് സ്റ്റേഡിയത്തില്‍ ആരാധകരില്ലാതെയാണ് നടക്കുന്നത്.ഡോര്‍ട്ട്മുണ്ടിന്റെ മൈതാനമായ സി​ഗ്നല്‍ ഇടുന പാര്‍ക്കിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. സീസണില്‍ നേരത്തെ ബയേണിന്റെ മൈതാനത്ത് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത നാല് ​ഗോളിന് ബയേണ്‍ ജയിച്ചിരുന്നു. ലീ​ഗില്‍ ബയേണ്‍ ഒന്നാമതും ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാനത്തുമാണെന്നത് കിരീടപ്പോരാട്ടത്തെ സ്വാധീനിക്കുമെന്നതിനാല്‍ ആരാധകര്‍ ഇല്ലെങ്കിലും മത്സരം ആവേശം നിറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷ.27 ലീ​ഗ് മത്സരങ്ങള്‍ പൂര്‍ത്തായായപ്പോള്‍ 19 വിജയവുമായി 61 പോയിന്റാണ് ബയേണിനുള്ളത്. 17 ജയം നേടിയട്ടുള്ള ഡോര്‍ട്ട്മുണ്ടിന് 57 പോയിന്റാണുള്ളത്.

Related News