Loading ...

Home sports

ഒസാക ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ടെന്നീസ് കായികതാരം

ടോക്കിയോ: ജപ്പാന്റെ ലോക ടെന്നീസ് സൂപ്പര്‍ താരം നഓമി ഒസാക ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെന്നീസ് കായികതാരമാണെന്ന് സാമ്ബത്തിക രംഗത്തെ മാദ്ധ്യമം. ഏറെക്കാലമായി ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കയുടെ ടെന്നീസ് താരം സെറീനാ വില്യംസിനെയാണ് ഒസാക മറികടന്നത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കില്‍ 22 വയസ്സുകാരിയായ ഒസാക രണ്ടു തവണ ഗ്രാന്‍സ്ലാം കിരീട ജേതാവാണ്. കഴിഞ്ഞ 12 മാസത്തിനിടെ മത്സരങ്ങളില്‍ നിന്നായി 300 കോടിയാണ് ഒസാക നേടിയത്. 38കാരിയായ സെറിനയുടെ നേട്ടത്തേക്കാള്‍ കൂടുതലാണിത്.2015ല്‍ മറിയ ഷറപ്പോവ നേടിയ മത്സരതുകയായ 240കോടി ഇരുവരും കഴിഞ്ഞ വര്‍ഷം മറികടക്കുകയും ചെയ്തു. കഴിഞ്ഞ നാലു വര്‍ഷമായി സെറിനയും അതിന് മുമ്ബുള്ള അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഷറപ്പോവയുമാണ് പ്രതിഫലം വാങ്ങിയവരില്‍ മുന്നില്‍. 1990 മുതല്‍ വനിതാ കായികരംഗത്ത് ഏറ്റവും കാശുവാരുന്ന കായികതാരങ്ങളെല്ലാം ടെന്നീസ് രംഗത്തുള്ളവരാണെന്ന പ്രത്യേകതയും ഫോര്‍ബ്‌സ് ചൂണ്ടിക്കാട്ടി. ഒസാകയുടെ അച്ഛന്‍ ഹെയ്തി നിവാസിയും അമ്മ ജപ്പാന്‍കാരിയുമാണ്. 2020ലെ ലോക സമ്ബന്നരായ 100 വനിതാ കായികതാരങ്ങളില്‍ ഒസാക 29-ാം സ്ഥാനത്താണ്. 2018ലാണ് സെറിനയെ തോല്‍പ്പിച്ച്‌ ഒസാക തന്റെ ആദ്യ ഗ്രാന്‍സ്ലാം യുഎസ് ഓപ്പണ്‍ കിരീടം നേടിയത്. തുടര്‍ന്ന് 2019ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കി.

Related News