Loading ...

Home sports

കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് എങ്ങനെയായിരിക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഐസിസി

ദുബായ്: േകാവിഡ് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനു മുമ്ബ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഐസിസി.അതാത് രാജ്യങ്ങള്‍ ഇളവ് നല്‍കുന്നതനുസരിച്ച്‌ മത്സരങ്ങള്‍ തുടങ്ങാമെങ്കിലും പാലിക്കേണ്ട à´šà´¿à´² പൊതു നിബന്ധനകളാണ് ഐസിസി മുന്നോട്ട് വച്ചിരിക്കുന്നത്.ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനു മുമ്ബ് ഓരോ ടീമുകളോടും മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കാനും പരമ്ബരയ്ക്കു മത്സരങ്ങള്‍ക്ക് മുമ്ബ് 14 ദിവസത്തെ ഐസോലേഷന്‍ പരിശീലന ക്യാംപ് ആരംഭിക്കാനും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. à´ˆ പരിശീലനക്യാംപില്‍ ടീം കൊവിഡപരിശോധനകള്‍ക്കു വിധേയരാക്കുകയും ചെയ്യും.താരങ്ങള്‍ തമ്മില്‍ എല്ലായ്പ്പോഴും 1.5 മീറ്ററെങ്കിലും അകലം പാലിക്കണമെന്നും ഉപയോഗിക്കുന്ന ബാറ്റ്, പാഡ്, ഗ്ലൗസ് പോലുള്ളവ അണുവിമുക്തമാക്കുകയും വേണമന്നും നിര്‍ദേശമുണ്ട്. ഇംഗ്ലണ്ട് ടീം കഴിഞ്ഞ ദിവസം വ്യക്തിഗത പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് ഐസിസി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. à´•àµà´°à´¿à´•àµà´•à´±àµà´±à´°àµâ€à´®à´¾à´°àµâ€à´•àµà´•àµ അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കി കൊടുക്കാനും ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

Related News