Loading ...

Home USA

ഫോമ കൺവൻഷൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കണ്ണുംനട്ട് കേരളം by വിനോദ് കൊണ്ടൂർ ഡേവിഡ്

തിരുവനന്തപുരം ∙നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ കേരള കണ്‍വൻഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. à´®àµà´–്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും.ചലച്ചിത്ര താരങ്ങളായ മധു,നരേന്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങിനു മാറ്റുകൂട്ടും.മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ.സി.ജോസഫ്, അടൂര്‍ പ്രകാശ് എന്നിവരും എംഎല്‍എമാരായ തോമസ് ചാണ്ടി, കെ.മുരളീധരന്‍, തോമസ്‌ ഐസക്, വി.à´¡à´¿.സതീശന്‍, രാജു എബ്രഹാം, മോന്‍സ് ജോസഫ്, എപി അബ്ദുള്ളക്കുട്ടി, കെ എസ് ശബരിനാഥ്, റോഷി അഗസ്റ്റിൻ എന്നിവരും എംപിമാരായ പി.ജെ.കുര്യന്‍,ജോസ് കെ.മാണി, എൻ.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരും ചടങ്ങിനെത്തും.നടന്‍ മധു ,പി.വിജയന്‍ ഐപിഎസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. സിപിഐ നേതാവ് ബിനോയ് വിശ്വം, ഗവണ്‍മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, തിരുവനന്തപുരം മേയർ ചന്ദ്രിക, കെടിഡിസി ചെയർമാൻ തോമസ് വിജയൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് ചെയർമാൻ മായിൻ ഹാജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറി à´Ÿà´¿.കെ.à´Ž നായർ, അംബാസ്സഡർ à´Ÿà´¿.പി ശ്രീനിവാസൻ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖർ. à´°à´¾à´µà´¿à´²àµ† 11ന് കേരളത്തിന്റെ ആരോഗ്യ ശുചിത്വ പരിപാലനത്തില്‍പ്രവാസിയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ ആരോഗ്യമന്ത്രി വിഎസ്ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടന്നു പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പങ്കെടുക്കുന്ന സിംബോസിയം. വേള്‍ഡ് മലയാളി കൗണ്‍സിലും ഫോമയും ചേര്‍ന്ന് പ്രവാസിയുടെ സ്വത്ത് സംരക്ഷണം എന്ന വിഷയത്തെക്കുറിച്ചു പ്രമേയം അവതരിപ്പിക്കും. ഡോ: ബീന ഐപിഎസ് , അഡ്വ. ജെസ്സി കുര്യന്‍ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.ഫോമാ എന്ന അമേരിക്കൻ മലയാളി സംഘടനകളുടെ അംബ്രല്ല സംഘടന എന്നും ചാരിറ്റി പ്രവർത്തനങ്ങൾക്കാണു മുൻഗണന നൽകിയിട്ടുള്ളത്. അതോടൊപ്പം അമേരിക്കയിലെ പുതു തലമുറയ്ക്ക് നാടിനെ അടുത്തറിയാനും പഠിക്കുവാനുമായി ഫോമാ വൈസ് പ്രസിഡന്റ് വിൻസൻ പാലത്തിങ്കലിന്റെ നേതൃത്വത്തിൽ സമ്മർ ടു കേരള എന്ന പദ്ധതിയുടെ പ്രാരംഭ ബാച്ചിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടത്തും. കണ്‍വൻഷനിൽ ഫോമായുടെ പല പ്രമുഖ നേതാക്കളും പങ്കെടുക്കും.  à´®àµ‚ന്നു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍, പി.ജെ.കുര്യന്‍, രമേശ്‌ ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് അത്താഴ വിരുന്നിനു ഗസല്‍നൈറ്റും ഉണ്ടാകുമെന്നു ഭാരവാഹികളായ ഫോമാ പ്രസിഡന്റ്‌ ആനന്ദൻ നിരവേൽ,ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ്‌, ട്രഷറർ ജോയി ആന്റണി എന്നിവർ പറഞ്ഞു

.കൂടുതൽ വിവരങ്ങൾക്ക്: ആനന്ദൻ നിരവേൽ 954 675 3019, ഷാജി എഡ്വേർഡ്‌ 917 439 0563, ജോയി ആന്തണി 954 328 5009, ജേക്കബ്‌ തോമസ്‌ 718 406 2541

Related News