Loading ...

Home sports

ക്രിക്കറ്റ് പരമ്പരകള്‍ മാറ്റിവച്ച്‌ അയര്‍ലന്റ്; ടീമുകളെല്ലാം യാത്രാ പ്രശ്‌നത്തില്‍

ഡബ്ലിന്‍: കൊറോണ ഭീതിയില്‍ അയര്‍ലന്റ്ലേക്കുള്ള പ്രമുഖ ടീമുകളുടെ യാത്രകള്‍ റദ്ദുചെയ്തു. ന്യൂസിലാന്റും പാകിസ്താനുമാണ് യാത്രാ ബുദ്ധിമുട്ടുകാരണം പരമ്ബര നീട്ടാന്‍ അഭ്യര്‍ത്ഥിച്ചത്. ഇതു കൂടാതെ ഇംഗ്ലണ്ടുമായി തീരുമാനിച്ച പരമ്ബരകളെ സംബന്ധിച്ച്‌ തീരുമാനം ഈ മാസം എടുക്കുമെന്നും അയര്‍ലന്റ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.അയര്‍ലന്റ് പുരുഷ ടീമിന്റെ ന്യൂസിലാന്റിനെതിരായ നാട്ടിലെ പരമ്ബരയില്‍ ഏകദിന മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ടി20 ലോകകപ്പിന് മുമ്ബ് പരിശീലനമെന്ന നിലയിലാണ് പാകിസ്താന്‍ എത്താന്‍ തീരുമാനിച്ചിരുന്നത്. ഇംഗ്ലണ്ടുമായി നിശ്ചയിച്ചിരുന്നത് മൂന്ന് ഏകദിനങ്ങളായിരുന്നു.ന്യൂസിലാന്റും പാകിസ്താനും യാത്രാ പ്രശ്‌നം നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അയര്‍ലന്റ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി വാറന്‍ ഡ്യൂട്രോം അറിയിച്ചു.

Related News