Loading ...

Home sports

ലോകകപ്പ് ഇന്ത്യയില്‍ ഈ വര്‍ഷമില്ല, അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ 2021ലേക്കു മാറ്റി

കൊവിഡ്-19 മഹാമാരിയെ തുടര്‍ന്നു à´ˆ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരുന്ന ഫിഫയുടെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ 2021ലേക്കു മാറ്റി വച്ചു. 2020 നവംബറിലായിരുന്നു ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ലോകമാകെ നാശംവിതയ്ക്കുന്ന കൊറോണ വൈറസ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ലോകകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റാന്‍ à´«à´¿à´« തീരുമാനിക്കുകയായിരുന്നു. പുതുക്കിയ തിയ്യതിയും à´«à´¿à´« പ്രഖ്യാപിച്ചു. 2021 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ ഏഴു വരെയായിരിക്കും ഇനി ടൂര്‍ണമെന്റ്.ടൂര്‍ണമെന്റ് 2021ലേക്കു മാറ്റിയെങ്കിലും യോഗ്യതാ മാനദണ്ഡം പഴയതു പോലെ തുടരുമെന്ന് à´«à´¿à´« അറിയിച്ചു. 2003 ജനുവരി ഒന്നോ അതിനു ശേഷമോ, 2005 ഡിസംബര്‍ 31നോ അതിനു മുമ്ബോ ജനിച്ചവര്‍ക്കു മാത്രമേ ടൂര്‍ണമെന്റില്‍ മല്‍സരിക്കാന്‍ അര്‍ഹതയുള്ളൂ. à´‡à´¨àµà´¤àµà´¯à´¯à´¿à´²àµ† അഞ്ചു പ്രധാനപ്പെട്ട നഗരങ്ങളിലാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുക. നവി മുംബൈ, ഗുവാഹത്തി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍.യുവേഫ, കോണ്‍കകാഫ്, കാഫ്, ഒഎഫ്‌സി, കോണ്‍ബോള്‍ യോഗ്യതാ ടൂര്‍ണമെന്റുകളുടെ മല്‍സരക്രമവും ടൂര്‍ണമെന്‍് നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയവും കൂടി പരിഗണിച്ചാണ് ലോകകപ്പിന്റെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നതെന്നു സംഘാടക സമിതി അറിയിച്ചു. വളരെ മികച്ചൊരു ടൂര്‍ണമെന്റിന് വേദിയാവാനുള്ള കാത്തിരിപ്പിലാണെന്നും ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും ഇതു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും സംഘാടക സമിതി വിശദമാക്കി.അണ്ടര്‍ 17 ലോകകപ്പ് കൂടാതെ അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവച്ചിട്ടുണ്ട്. അടുത്ത വര്‍ഷം തന്നെയായിരിക്കും à´ˆ ചാംപ്യന്‍ഷിപ്പും നടക്കുക. 2021 ജനുവരി 21 മുതല്‍ ഫെബ്രുവരി ആറു വരെ പാനമ, കോസ്റ്ററിക്ക എന്നീവിടങ്ങളിലായാണ് അണ്ടര്‍ 20 ലോകകപ്പ് അരങ്ങേറുന്നത്.

Related News