Loading ...

Home Africa

ആഫ്രിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

കൈറോ: ആഫ്രിക്കന്‍ വന്‍കരയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 57,844 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,154 പേര്‍ മരിച്ചു. 19,133 രോഗമുക്തി നേടി.വന്‍കരയിലെ 54 രാജ്യങ്ങളില്‍ 53ഉം വൈറസ് ബാധയുടെ പിടിയിലാണ്. ലെസോത്തോയില്‍ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആഫ്രിക്ക സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.ആള്‍ജീരിയ-5,369, ഈജിപ്ത്-8,476, ഗുവാന-2,009, നൈജീരിയ-3,912, സൗത്ത് ആഫ്രിക്ക-8,895, ഘാന-4,012 എന്നിവയാണ് മരണനിരക്ക് കൂടിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍.മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തത് ആഫ്രിക്കന്‍ രാജ്യങ്ങളിലെ കോവിഡ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

Related News