Loading ...

Home USA

എച്ച്‌-1ബി വിസകള്‍ താല്‍ക്കാലികമായി നിരോധിക്കാന്‍ യു എസ്, തൊഴിലില്ലായ്മ പരിഹരിക്കാനെന്ന് വിശദീകരണം

വാഷിങ്​ടണ്‍: à´¤àµŠà´´à´¿à´²à´¾à´µà´¶àµà´¯à´™àµà´™à´³àµâ€à´•àµà´•à´¾à´¯à´¿ അനുവദിക്കുന്ന എച്ച്‌-1ബി വിസകള്‍ പോലുള്ളവയ്ക്ക് താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ യു.എസ്​ നീക്കമെന്ന്​ റിപ്പോര്‍ട്ട്​. ഇന്ത്യയില്‍ നിന്നടക്കമുള്ള ഉയര്‍ന്ന തൊഴില്‍ വിദഗ്​ധരുടെ സ്വപ്​നമായ എച്ച്‌​വണ്‍ ബി വിസ ഉള്‍പ്പെടെയുള്ള തൊഴിലധിഷ്​ടിത, വിദ്യാര്‍ഥി വിസകള്‍ക്കാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുന്നത്. കൊറോണയെത്തുടര്‍ന്നുള്ള തൊഴിലില്ലായ്​മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും പ്രസിഡണ്ടിന്റെ ഇമിഗ്രേഷന്‍ ഉപദേശകര്‍ പുതിയ ഉത്തരവിറക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് "വാള്‍ സ്ട്രീറ്റ് ജേണല്‍" റിപ്പോര്‍ട്ട് ചെയ്തു. à´¤àµŠà´´à´¿à´²à´¿à´²àµà´²à´¾à´¯àµâ€‹à´® നിരക്ക്​ സാധാരണ നിലയിലാകുന്നതു വരെയോ അതുമല്ലെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കോ എച്ച്‌​വണ്‍ ബി വിസകള്‍ നിര്‍ത്തിവെക്കാനാണ് ഇപ്പോഴത്തെ ധാരണ.

യു എസ്​ പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 60 ദിവസത്തേക്ക്​ പുതിയ കുടിയേറ്റക്കാരെ താല്‍ക്കാലികമായി വിലക്കുന്ന ഉത്തരവില്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ നേരത്തെ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് യുഎസ്സിലേക്കുള്ള മാറ്റത്തിന് സഹായകമാകുന്ന വിസയാണ് എച്ച്‌-1ബി എന്നതിനാല്‍ ഈ നിരോധനനീക്കം ഇന്ത്യയെ സാരമായി ബാധിക്കും. എച്ച്‌-1ബി വിസകള്‍ രാജ്യത്തെ വിദഗ്ധ ഐടി തൊഴിലാളികളുടെ പ്രധാനമായ ആശ്രയ കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ വിസയെ ഏറെ ആശ്രയിക്കുന്നുണ്ട്. നിലവില്‍ അഞ്ചു ലക്ഷത്തോളം ഉയര്‍ന്ന ബിരുദമുള്ളവര്‍ എച്ച്‌​വണ്‍ ബി വിസയില്‍ യു.എസില്‍ ജോലി ചെയ്യുന്നുണ്ട്​. യുഎസില്‍ 33 ദശലക്ഷത്തോളം അമേരിക്കക്കാര്‍ക്ക് കൊറോണ വൈറസ് മഹാമാരി കാരണം തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News