Loading ...

Home USA

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ടെ​ലി കോ​ണ്‍​ഫ​റ​ന്‍​സും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വു​മാ​യി യു​എ​സ് സു​പ്രീം കോ​ട​തി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് കാ​ല​ത്ത് ച​രി​ത്രം തി​രു​ത്താ​ന്‍ ത​യാ​റെ​ടു​ത്ത് യു​എ​സ് സു​പ്രീം കോ​ട​തി. വാ​ദം കേ​ള്‍​ക്കാ​ന്‍ ടെ​ലി കോ​ണ്‍​ഫ​ന്‍​സ് ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം കോ​ട​തി ന​ട​പ​ടി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യാ​നു​മാ​ണ് തീ​രു​മാ​നം. സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍.

ലോ​ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് നീ​തി വൈ​കു​ന്ന​തി​നൊ​പ്പം കേ​സു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന​തി​നാ​ലാ​ണ് കോ​ട​തി വീ​ണ്ടും തു​റ​ക്കു​ന്ന​ത്. à´°â€‹à´£àµà´Ÿàµ മാ​സ​ത്തേ​ക്ക് മു​തി​ര്‍​ന്ന ഒ​ന്പ​ത് ജ​സ്റ്റീ​സു​മാ​ര്‍ വീ​ടു​ക​ളി​ലി​രു​ന്നാ​കും കോ​ട​തി ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക. അ​ഭി​ഭാ​ഷ​ക​രും നേ​രി​ട്ടു ഹാ​ജ​രാ​കേ​ണ്ട. പ​ക​രം ടെ​ലി​ഫോ​ണി​ല്‍ വാ​ദം കേ​ള്‍​ക്കും. റേ​ഡി​യോ​യി​ലും ടെ​ലി​വി​ഷ​നി​ലും ഒ​രു​പോ​ലെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ച​രി​ത്ര​ത്തി​ലെ ആ​ദ്യ ത​ത്സ​മ​യ വാ​ദം കേ​ള്‍​ക്ക​ലാ​യി​രി​ക്കും ഇ​ത്. കോ​ട​തി ന​ട​പ​ടി​ക​ള്‍ ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍​ക്ക് കേ​ള്‍​ക്കാ​നാ​കും.

ജ​സ്റ്റീ​സു​മാ​രും അ​ഭി​ഭാ​ഷ​ക​രും പ്ര​തി​ക​ളും ഒ​രേ മു​റി​യി​ല്‍ സ​മ്മേ​ളി​ക്കാ​ത്ത​തി​നാ​ല്‍ വാ​ദം കാ​ണാ​നാ​കി​ല്ല. കേ​ള്‍​ക്കാ​ന്‍ മാ​ത്ര​മേ സാ​ധി​ക്കൂ. അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് വാ​ദം ന​ട​ത്താം.

Related News