Loading ...

Home sports

അടച്ചിട്ട സ്റ്റേഡിയത്തില്‍ പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ ശ്രമം

അടുത്ത ജൂണ്‍ മാസം മുതല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പ്രീമിയര്‍ ലീഗ് തുടങ്ങാനുള്ള ശ്രമവുമായി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍. കൊറോണ വൈറസ് ബാധ പടര്‍ന്നതിനെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയാണ് ഉള്ളത്. à´ˆ ആഴ്ച പ്രീമിയര്‍ ലീഗ് പ്രതിനിധികളും ക്ലബ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകളില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നാണ് കരുതപ്പെടുന്നത്.ഇത് പ്രകാരം ജൂണില്‍ മത്സരം തുടങ്ങാനുള്ള പദ്ധതികളുമായാണ് പ്രീമിയര്‍ ലീഗ് മുന്നോട്ട് പോവുന്നത്. ഗവണ്‍മെന്റിന്റെ ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ട്‌ വേണം മത്സരം നടത്തേണ്ടതെന്നും ഗവണ്‍മെന്റ് വൃത്തങ്ങള്‍ പ്രീമിയര്‍ ലീഗ് സംഘടകരെ അറിയിച്ചിട്ടുണ്ട്. à´®à´¤àµà´¸à´°à´¤àµà´¤à´¿à´²àµâ€ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ ഒത്തുകൂടുന്നത് തടയാന്‍വേണ്ട നടപടികള്‍ ക്ലബ്ബുകള്‍ കൈക്കൊള്ളുകയും വേണം. നിലവില്‍ പ്രീമിയര്‍ ലീഗില്‍ à´ˆ സീസണില്‍ 92 മത്സരങ്ങളാണ് പൂര്‍ത്തിയാവാന്‍ ഉള്ളത്.

Related News