Loading ...

Home sports

യൂറോപ്പില്‍ ഫുട്ബോള്‍ ലീഗുകള്‍ റദ്ദാക്കുന്നു; ചാമ്ബ്യന്മാരില്ല, ഡച്ച്‌ ലീഗ് അവസാനിപ്പിച്ചു

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ ഫുട്ബോള്‍ ലീഗുകള്‍ റദ്ദാക്കുകയാണ്. ബെല്‍ജിയം ലീഗ് റദ്ദാക്കിയതിന് പിന്നാലെ ഡച്ച്‌ ലീഗും സീസണില്‍ മത്സരങ്ങള്‍ ശേഷിക്കെ ചാമ്ബ്യന്മാരില്ലാതെ അവസാനിപ്പിച്ചു. നെതര്‍ലാന്റ്‌സില്‍ സെപ്റ്റംബര്‍ വരെ ഫുട്‌ബോള്‍ വിലക്കിയതിനെ തുടര്‍ന്നാണ് ഡച്ച്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ലീഗ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 9 റൗണ്ട് മത്സരങ്ങള്‍ കൂടി ലീഗില്‍ ശേഷിക്കുന്നുണ്ട്. ആഴ്ചകളായി മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജൂലൈ ആദ്യമെങ്കിലും മത്സരങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലീഗില്‍ പോയന്റ് നിലയില്‍ 25 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 56 പോയന്റ്മായി അയാക്‌സും അല്‍ക്മാറുമായിരുന്നു. à´…യാക്സ് ആംസ്റ്റര്‍ഡാം, അല്‍ക്കാമാര്‍ എന്നീ ടീമുകളാണ് അടുത്ത സീസണിലെ ചാമ്ബ്യന്‍സ് ലീഗിന് യോഗ്യത നേടിവര്‍.ക്ലബ്ബുകളുമായി ഡച്ച്‌ ഫുട്ബോള്‍ അസോസിയേഷന്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. കളിക്കാരുടേയും പരിശീലകരുടേയും സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സെപ്തംബര്‍ 1 വരെ നെതര്‍ലഡ്സില്‍ പൊതു പരിപാടികള്‍ക്ക് സര്‍ക്കാര്‍ വിലക്കിയിരുന്നു. നെതര്‍ലന്‍ഡ്സില്‍ ഇതുവരെയായി കൊറോണ വൈറസ് ബാധിച്ച്‌ 4,000ത്തോളം ആളുകളാണ് മരിച്ചത്.ബെല്‍ജിയം ലീഗ് ആണ് യൂറോപ്പില്‍ ആദ്യമായി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചത്. 16 ടീമുകള്‍ ഉള്ള ലീഗില്‍ 29 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. ലീഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ക്ലബ്ബ് ബ്രഗിനെ ചാമ്ബ്യന്മാരായി പ്രഖ്യാപിച്ചു. സ്പാനിഷ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ് എന്നിവയും ഉപേക്ഷിച്ചേക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ലീഗുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും സുരക്ഷിതമല്ലെന്ന ആശങ്കയെ തുടര്‍ന്ന് ലീഗ് മത്സരങ്ങള്‍ അനിശ്ചിതമായി നീളുകയാണ്.

Related News