Loading ...

Home sports

അടച്ചിട്ട് സ്റ്റേഡിയത്തില്‍ ലോകകപ്പ് നടത്താം,ഗേറ്റ് വരുമാനമില്ലെങ്കിലും ബ്രോഡ്കാസ്റ്റിംഗ് വരുമാനം ഉറപ്പാക്കാം

ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന à´Ÿà´¿20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണെങ്കിലും ടൂര്‍ണ്ണമെന്റ് ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യതകള്‍ തേടുകയാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ്. കാണികളില്ലാത്തത് വരുമാനത്തെ ബാധിക്കുമെങ്കിലും ബ്രോഡ്കാസ്റ്റിംഗ് വരുമാനം ഉറപ്പാക്കാന്‍ ശ്രമിക്കാം എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ റോബര്‍ട്സ് അഭിപ്രായപ്പെട്ടത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൊതുവേ ലഭിയ്ക്കുന്ന വരുമാനം ഇല്ലെങ്കിലും ഐസിസി നടത്തുന്ന ഇവന്റുകള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കി അതിന് തക്കതായ ബ്രോഡ്കാസ്റ്റിംഗ് വരുമാനം നേടുവാനാകുമെന്ന പ്രതീക്ഷയാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നത്. à´“സ്ട്രേലിയയും ഇന്ത്യയും തമ്മില്‍ നടത്തുവാനുള്ള ലോകകപ്പ് വെച്ച്‌ മാറണമെന്ന് നേരത്തെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടിരുന്നു.ഓസ്ട്രേലിയയില്‍ സെപ്റ്റംബര്‍ 30 വരെ യാത്ര വിലക്കുള്ളതിനാല്‍ അവിടെയെത്തി ഐസിസിയ്ക്ക് തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News