Loading ...

Home sports

പ്രീമിയര്‍ ലീഗ് ജൂണ്‍ 8ന് തുടങ്ങാന്‍ ധാരണ

പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ ഒരു തീയതി ഇപ്പോഴും ഔദ്യോഗികമായി അറിയിപ്പായില്ല എങ്കിലും ജൂണ്‍ 8നാകും സീസണ്‍ പുനരാരംഭിക്കുക എന്ന് സൂചന. ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ചര്‍ച്ചയില്‍ സീസണ്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കണം എന്ന് സംയുക്തമായ തീരുമാനം ഉണ്ടായിരുന്നു. à´ˆ തീരുമാനത്തിനൊപ്പം വന്ന ചര്‍ച്ചയില്‍ ആണ് ജൂണ്‍ 8 ആകും ഏറ്റവും അനുയോജ്യമായ തീയതി എന്നും അഭിപ്രായമുണ്ടായത്.ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 92 മത്സരങ്ങള്‍ ആണ് ബാക്കിയുള്ളത്. ഇവ 40 ദിവസങ്ങള്‍ കൊണ്ട് നടത്താന്‍ ആകും എന്നാണ് പ്രീമിയര്‍ ലീഗ് വിശ്വസിക്കുന്നത്. രാജ്യാന്തര മത്സരങ്ങളോ യൂറോപ്യന്‍ മത്സരങ്ങളൊ ഇതിന് ഇടയില്‍ ഉണ്ടാകില്ല എന്നും ഉറപ്പായിട്ടുണ്ട്. à´œàµ‚ണ്‍ 8നും മത്സരം തുടങ്ങാന്‍ ആയില്ല എങ്കില്‍ അത് അടുത്ത സീസണെയും കാര്യമായി ബാധിച്ചേക്കും.

Related News