Loading ...

Home USA

മൃഗങ്ങളിലേക്കും പടര്‍ന്ന് കൊറോണ വൈറസ്: ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് രോഗം സ്ഥിതീകരിച്ചു

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയുടെ മുള്‍മുനയിലാഴ്ത്തി കൊറോണ വൈറസ് വ്യാപനം തീവ്രമായി പടരുകയാണ്. ഇതുവരെ മനുഷ്യനെ മാത്രം ബാധിച്ചിരുന്ന കൊറോണ ഇപ്പോഴിതാ മൃഗങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി. ന്യൂയോര്‍ക്കിലെ മൃഗശാലയിലെ നാലുവയസ് പ്രായമായ നയ്ഡ എന്ന കടുവയ്ക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. മൃഗങ്ങളില്‍ ഇത്തരത്തില്‍ കൊറോണ വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 മുതല്‍ മൃഗശാല അടച്ചിട്ടിരിക്കുകയായിരുന്നു. കനത്ത ചുമയെ തുടര്‍ന്ന് നടത്തിയ ശ്രവപരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മൃഗശാലയിലെ ജീവനക്കാരില്‍ നിന്നുമാകാം വൈറസ് ബാധ ഉണ്ടായതെന്ന നിഗമനത്തിലാണ് അധികൃതര്‍. ഈ കടുവയ്ക്ക് പുറമെ മൃഗശാലയിലെ മറ്റു മൂന്ന് കടുവകള്‍ക്കും രണ്ട് സിംഹങ്ങള്‍ക്കും സമാനമായ രോഗലക്ഷണമുണ്ടായിരുന്നെങ്കിലും ഇവയില്‍ കോവിഡ് വൈറസ് ബാധ കണ്ടെത്തിയിട്ടില്ല.നിലവിലെ സാഹചര്യത്തില്‍ കൊറോണ ലക്ഷണങ്ങളുള്ളവര്‍ മൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Related News