Loading ...

Home USA

കുടിയേറ്റം: കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് ട്രംപ്

ഒഹായോ: കുടിയേറ്റം അനുവദിക്കുന്നതിന് കടുത്ത പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്ന് റിപ്പബ്ളിക്കല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഒഹായോവില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇസ്ലാമിക ഭീകരത’യെ നേരിടുന്നതിനുള്ള തന്‍െറ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് വംശീയ ചുവയുള്ള പ്രഭാഷണങ്ങളിലൂടെ ഇതിനകം വിവാദപുരുഷനായ ട്രംപ് സംസാരിച്ചത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയില്‍ ‘തീവ്ര ഇസ്ലാമി’നെ പ്രചരിപ്പിക്കുന്നവരെ കണ്ടത്തൊന്‍ കമീഷന്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഭിന്നലൈംഗികതയുടെയും മതസഹിഷ്ണുതയുടെയും കാര്യത്തില്‍ പടിഞ്ഞാറന്‍ ലിബറല്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരാണോ എന്ന് ഓരോ അപേക്ഷകനും പരിശോധനക്ക് വിധേയനാകണമെന്നും തീവ്രവാദ പശ്ചാത്തലമുള്ള നാടുകളില്‍നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കില്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അത്തരം രാജ്യങ്ങളേതാണെന്ന് പേരെടുത്ത് പറയാന്‍ ട്രംപ് സന്നദ്ധമായില്ല. ഇറാഖ് യുദ്ധത്തെ താന്‍ മുമ്പേ എതിര്‍ത്തിരുന്നെന്ന് അവകാശപ്പെട്ട ട്രംപ്, അവിടെയുള്ള എണ്ണസമ്പത്ത് പിടിച്ചെടുക്കണമെന്ന് അഭിപ്രായപ്പെട്ടു. തന്‍െറ എതിരാളിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ഹിലരി ശാരീരികവും മാനസികവുമായ പ്രാപ്തി കൈവരിച്ചിട്ടില്ളെന്ന് പറഞ്ഞു.എന്നാല്‍, ട്രംപിന്‍െറ പദ്ധതി രാജ്യത്തിന് ദോഷകരമായി ബാധിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ പ്രതികരിച്ചു.

Related News