Loading ...

Home sports

സാനിയ- ബൊപ്പണ്ണ സഖ്യം സെമിയില്‍

റിയോ ഡെ ജെനിറോ: ഇന്ത്യക്ക് à´®àµ†à´¡à´²àµâ€à´ªàµà´°à´¤àµ€à´•àµà´· നല്‍കി മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- രോഹൻ ബൊപ്പണ്ണ സഖ്യം സെമിയില്‍ കടന്നു. ബ്രിട്ടന്‍െറ ഹീതര്‍ വാട്സണ്‍-ആന്‍റി മുറെ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം മെഡലിന് ഒരു പടി പിന്നിലത്തെിയത്. സ്കോര്‍: 6-4, 6-4.ബ്രിട്ടീഷ് ജോഡികൾക്കെതിരെ ആധികാരികമായിട്ടായിരുന്നു നാലാം സീഡായ ഇന്ത്യൻ സഖ്യത്തിൻെറ വിജയം. 67 മിനിറ്റിനുള്ളിൽ ക്വാർട്ടർ മത്സരം പൂർത്തിയായി

. ബ്രിട്ടൻ മികച്ച ടീമായിട്ടും സാനിയ-ബൊപ്പണ്ണ സഖ്യത്തിന് ഭീഷണി ഉയർത്തുന്ന നീക്കങ്ങൾ അവരിൽ നിന്നുണ്ടായില്ല. à´°à´£àµà´Ÿàµ മണിക്കൂറിൽ കൂടുതൽ നീണ്ടുനിന്ന  à´¸à´¿à´‚ഗിൾസ് ക്വാർട്ടർ മത്സരം നേടിയ ശേഷമാണ് മുറെ ഡബിൾസ് പോരാട്ടത്തിനെത്തിയത്.

ഈ ഇനത്തിൽ ഇതോടെ ഇന്ത്യ മെഡലുറപ്പിച്ചു. സെമിയിൽ ജയിച്ചാൽ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പാക്കാം. അതേസമയം സെമിയിലെ തോൽവി സാനിയ-ബൊപ്പണ്ണ സഖ്യത്തിന് വെങ്കലത്തിനായുള്ള പോരാട്ടത്തിന് അവസരം നൽകും. 1996 അറ്റ്ലാന്റ ഗെയിംസിൽ സിംഗിൾസിൽ ലിയാൻഡർ പേസ് വെങ്കലം നേടിയതാണ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏക ടെന്നീസ് മെഡൽ.

Related News