Loading ...

Home USA

എച്ച്‌ 1 ബി വീസയുള്ളരുടെ ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ വേതനം ലഭിക്കില്ല

വാഷിംഗ്ടണ്‍ ഡിസി: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നു കമ്ബനികളും വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട എച്ച്‌ 1 ബി വീസക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കില്ലെന്നു ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് . ഒരാഴ്ചയ്ക്കുള്ളില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ സംഖ്യ 21,000ത്തില്‍ നിന്നും 2,81,000 ത്തില്‍ എത്തിയതായി ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ നിലവിലുള്ള 3.5 അണ്‍ എപ്ലോയ്മെന്‍റ് റേറ്റ് വരും മാസങ്ങളില്‍ ഇരട്ടിയാകുമെന്നും ഇവര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതനം നല്‍കുക സാധ്യമല്ലെന്നും പറയുന്നു. സാമ്ബത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രവചനാതീതമാകും.

Related News