Loading ...

Home sports

'ദി ഹണ്‍ഡ്രഡ്' ടൂര്‍ണമെന്റില്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ പിന്മാറി

ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍ ഡേവിഡ് വാര്‍ണര്‍ പിന്മാറി. ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്ന ആദ്യ താരമാണ് ഡേവിഡ് വാര്‍ണര്‍. ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ സൗത്താംപ്ടണ്‍ ടീമായ സൗത്തേണ്‍ ബ്രേവിന്റെ താരമായിരുന്നു ഡേവിഡ് വാര്‍ണര്‍. ഓസ്ട്രേലിയയുടെ സിംബാബ്‌വെ പര്യടനത്തിന് വേണ്ടി ഒരുങ്ങുന്നതിന് വേണ്ടിയാണ് താരം ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതെന്ന് താരത്തിന്റെ മാനേജര്‍ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലല്ല മറിച്ച്‌ വ്യക്തിപരമായ കാരണം കൊണ്ടാണ് താന്‍ പിന്മാറുന്നതെന്നും വാര്‍ണര്‍ വ്യക്തമാക്കി. നേരത്തെ ഓസ്ട്രേലിയയുടെ സിംബാബ്‌വെക്കെതിരായ പരമ്ബര ജൂണില്‍ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലേക്ക് പരമ്ബര മാറ്റിയതോടെ ജൂലൈ- ഓഗസ്റ്റ് മാസത്തില്‍ നടക്കുന്ന ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റും ഒരേ സമയത്തായതോടെയാണ് താരം വിട്ടുനിന്നത്.

Related News