Loading ...

Home sports

കൊവിഡ് 19:ഇന്ത്യയില്‍ നിന്ന് മടങ്ങി എത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐസൊലേഷനില്‍

ഇന്ത്യന്‍ പര്യടനം റദ്ദാക്കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐസൊലേഷനിലെന്ന് റിപ്പോര്‍ട്ട്. താരങ്ങളോട് 14 ദിവസത്തെ സ്വയം ഐസൊലേഷനില്‍ കഴിയാനാണ് ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം റദ്ദാക്കിയത്. മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്ബരയില്‍ ധരംശാലയില്‍ തീരുമാനിച്ചിരുന്ന ആദ്യത്തെ മത്സരം മഴ മൂലം മാറ്റിവച്ചു. പിന്നീട് ലക്നൗവില്‍ നടക്കേണ്ടിയിരുന്ന രണ്ടാം മത്സരത്തിനു മുന്നോടിയായില്‍ പരമ്ബര ഉപേക്ഷിക്കാന്‍ ബിസിസിഐ  തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളോടാണ് സ്വയം ഐസൊലേഷനില്‍ കഴിയാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചത്. ഐപിഎല്ലും മാറ്റിവച്ചിരിക്കുകയാണ്. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്. à´ˆ മാസം 29ന് മത്സരങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.

Related News