Loading ...

Home sports

നിര്‍ണായക മാറ്റവുമായി ഐ.എസ്.എല്‍;വിദേശികളില്‍ ഏഷ്യന്‍താരം നിര്‍ബന്ധം

വരുന്ന സീസണ്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗില്‍(ഐ.എസ്.എല്‍) നിര്‍ണായക മാറ്റം വരുന്നു. ഓരോ ടീമുകള്‍ക്കും അനുവദിച്ചിരിക്കുന്ന വിദേശതാരങ്ങളുടെ ക്വോട്ടയില്‍ ഒരാളെങ്കിലും ഏഷ്യന് രാജ്യത്ത് നിന്നുള്ളവരാണെന്ന് നിര്‍ബന്ധമാക്കിയാണ് പുതിയ നിയമം നിലവില്‍ വരുന്നത്. പരമാവധി ഏഴ് വിദേശതാരങ്ങളെയാണ് ഒരു ഐ.എസ്.എല്‍ ക്ലബിന് ടീമില്‍ എത്തിക്കാവുന്നത്. ഇതില്‍ ഒരാളെങ്കിലും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ അം​ഗീകരമുള്ള വിദേശതാരമാകണം എന്നാണ് നിയമം. നിലവില്‍ യൂറോപ്പ്, ലാറ്റിനമേരിക്ക , ആഫ്രിക്ക എന്നിവടങ്ങളില്‍ നിന്നാണ് ഭൂരിഭാ​ഗം വിദേശതാരങ്ങളും ഐ.എസ്.എല്ലില്‍ കളിക്കുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊക്കെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യയിലേക്ക് എത്തും. ഏഷ്യന്‍ താരത്തിന് നിര്‍ബന്ധിത പ്രാധിനിധ്യം ഉറപ്പാക്കിയതിനൊപ്പം ആകെ ടീമിലുള്‍പ്പെടുത്താവുന്ന താരങ്ങളുടെ എണ്ണത്തിലും മാറ്റമുണ്ട്. പരാമവധി 35 കളിക്കാരെ വരെ ക്ലബ് സ്ക്വാഡില്‍ രജിസ്റ്റര്‍ ചെയ്യാം.

Related News