Loading ...

Home USA

കൊ​റോ​ണ ഭീ​തി​ക്കി​ടെ വൈ​റ്റ് ഹൗ​സി​ലേ​ക്ക് പുതി​യ നി​യ​മ​ന​ങ്ങ​ളു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ വൈ​റ്റ്ഹൗ​സി​ല്‍ പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പു​തി​യ ബ​ജ​റ്റ് ചീ​ഫി​നെ ബു​ധ​നാ​ഴ്ച നി​യ​മി​ച്ചു. വിര്‍ജീനിയയി​ല്‍ നി​ന്നു​ള്ള റ​സ​ല്‍.​ടി.​വോ​ട്ട് ആ​ണ് ഓ​ഫീ​സ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് ബ​ജ​റ്റി​ന്‍റെ പു​തി​യ ഡ​യ​റ​ക്ട​ര്‍. ഇ​തി​നു പു​റ​മേ മ​റ്റ് ചി​ല നി​യ​മ​ന​ങ്ങ​ള്‍ കൂ​ടി ട്രം​പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ അ​തേ​ക്കു​റി​ച്ച്‌ വി​വ​രം പു​റ​ത്തു വ​ന്നി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​റോ​ണ വ്യാ​പ​ന​ത്തേ​ത്തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 8,000ലേ​ക്കെ​ത്തി. മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത് 120ഓ​ളം പേ​രാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍.

Related News