Loading ...

Home sports

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ലാസ്‌കിനെ നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് വിജയിച്ചത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കാണികളില്ലാതെയാണ് മത്സരം നടന്നത്.മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 28ആം മിനുട്ടില്‍ ഇഗാളോയിലൂടെ ആദ്യ ഗോള്‍ പിറന്നു. ബ്രൂണോയുടെ പാസ് സ്വീകരിച്ച ഇഗാളോ മികച്ച ഫിനിഷിലൂടെ യുണൈറ്റഡിന് ലീഡ് നല്‍കുകയായിരുന്നു. യുണൈറ്റഡിന്റെ ബാക്കി നാലു ഗോളുകള്‍ രണ്ടാം പകുതിയില്‍ ആയിരുന്നു.58ആം മിനുട്ടില്‍ ഡാനിയല്‍ ജെയിംസാണ് യുണൈറ്റഡിനായി രണ്ടാമത് സ്‌കോര്‍ ചെയ്തത്. 82ആം മിനുട്ടില്‍ മാറ്റ, 90ആം മിനുട്ടില്‍ ഗ്രീന്‍വുഡ്, ഇഞ്ച്വറി ടൈമില്‍ പെരേര എന്നിവരും യുണൈറ്റഡിനായി ഗോള്‍ നേടി. യൂറോപ്പ ലീഗില്‍ ഇത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വിജയിക്കുന്നത്.

Related News