Loading ...

Home sports

ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിനം: അടച്ചിട്ട സ്​റ്റേഡിയത്തില്‍ നടത്തുമെന്ന് കായിക മന്ത്രാലയം

ധരംശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം അടച്ചിട്ട സ്​റ്റേഡിയത്തില്‍ കാണികളില്ലാതെ നടത്തണമെന്ന്​ ബി.സി.സി.ഐ-ക്ക്​ കായിക മന്ത്രാലയത്തിന്‍റെ നിര്‍​ദേശം. കോവിഡ്​ 19-നെ തുടര്‍ന്നാണ്​ മത്സരത്തില്‍ കാണികള്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തിയത്​. ഇന്ന്​ ഉച്ചക്ക്​ 1:30ന്​ ധരംശാലയിലെ എച്ച്‌​.പി.സി.​എ സ്​റ്റേഡിയത്തിലാണ്​ മത്സരം നടക്കുക. അതേസമയം കോവിഡ്​ ഭീതിക്കിടയിലും മത്സരത്തിന്‍റെ 40 ശതമാനം ടിക്കറ്റുകളും വിറ്റുപോയെങ്കിലും, അവശേഷിക്കുന്ന രണ്ട്​ മത്സരങ്ങളും അടച്ചിട്ട സ്​റ്റേഡിയത്തില്‍ തന്നെ നടത്താന്‍ തീരുമാനമായി.

Related News