Loading ...

Home sports

വനിതകളുടെ ഏകദിന ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന വനിതകളുടെ ഏകദിന ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ന്യൂസിലാന്‍ഡിലെ ആറു വേദികളിലായാണ് ലോകകപ്പ് അരങ്ങേറുക. 2021 ഫെബ്രുവരി ആറിന് ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാന്‍ഡും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ നാലു ടീമുകളാണ് ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ളത്. മറ്റുള്ള ടീമുകള്‍ ഏതൊക്കെ ആയിരിക്കുമെന്ന് ഈ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന യോഗ്യതാ ചാംപ്യന്‍ഷിപ്പിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. സെമി ഫൈനലുകള്‍ മാര്‍ച്ച്‌ 3, 4 തിയ്യതികളില്‍ ടൗരംഗ, ഹാമില്‍റ്റണ്‍ എന്നിവിടങ്ങളില്‍ നടക്കും.

Related News