Loading ...

Home sports

ഫ്രഞ്ച് കപ്പ്: ലിയോണിനെ തകര്‍ത്ത് പിഎസ്ജി ഫൈനലില്‍

ഫ്രഞ്ച് കപ്പില്‍ ലിയോണിനെ തകര്‍ത്ത് പിഎസ്ജി ഫൈനലില്‍ പ്രവേശിച്ചു. 5-1 എന്ന സ്കോറിനായിരുന്നു പിഎസ്ജിയുടെ വിജയം. കിലിയന്‍ എംബാപ്പെ പിഎസ്ജിക്കായി ഹാട്രിക് നേടി. 14, 70, 90+1 മിനിറ്റുകളിലായിരുന്നു എംപാപ്പെയുടെ ഹാട്രിക്. നെയ്മര്‍(64), പാബ്ലോ സരാബിയ(81) എന്നിവരായിരുന്നു പിഎസ്ജിയുടെ മറ്റ് സ്കോറര്‍മാര്‍. ലിയോണിനായി മാര്‍ട്ടിന്‍ ടെറിയര്‍ 11-ാം മിനിറ്റില്‍ ഗോള്‍ നേടി ലീഡെടുത്തെങ്കിലും മത്സരത്തില്‍ മേല്‍ക്കൈ നേടിയ പിഎസ്ജി വമ്ബന്‍ ജയം സ്വന്തമാക്കുകയായിരുന്നു. എറ്റിന്നിയും റെന്നസും തമ്മിലുള്ള മത്സരവിജയികളെ പിഎസ്ജി ഫൈനലില്‍ നേരിടും.

Related News