Loading ...

Home sports

വനിതാ ലോകകപ്പ് ; ന്യൂസിലാന്‍ഡിനെ പരാജയപെടുത്തി ഓസ്‌ട്രേലിയ സെമിയില്‍

വനിതാ ലോകകപ്പ് നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ നാല് റണ്‍സിന് പരാജയപെടുത്തി ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയ സെമിഫൈനലില്‍. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 151 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോര്‍ജിയ വെയര്‍ഹാമും നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മെഗന്‍ ഷൂറ്റുമാണ് ഓസ്‌ട്രേലിയക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. ന്യൂസിലാന്‍ഡിന് വേണ്ടി കേറ്റി മാര്‍ട്ടിന്‍ 18 പന്തില്‍ 37 റണ്‍സ് നേടി പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 50 പന്തില്‍ 60 റണ്‍സ് നേടിയ ബെത് മൂണിയാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. എലിസ് പെറി 15 പന്തില്‍ 21 റണ്‍സും റാച്ചേല്‍ ഹെയ്ന്‍സ് 8 പന്തില്‍ 19 റണ്‍സും നേടി. ഇന്ത്യ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നീ ടീമുകളാണ് സെമിഫൈനലില്‍ പ്രവേശിച്ച മറ്റുടീമുകള്‍.


Related News