Loading ...

Home sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ സെമി ലൈനപ്പായി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ഈ സീസണിലെ സെമി ലൈനപ്പുകള്‍ ആയി. ഗോവ, എടികെ, ബംഗളുരു എഫ് സി , ചെന്നൈയിന്‍ എഫ് സി എന്നീ ടീമുകള്‍ ആണ് സെമിയില്‍ എത്തിയത്. ആദ്യ സെമി ഫൈനല്‍ മല്‍സരം ശെനിയാഴ്ച നടക്കും. ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ് സി -എഫ്‌സി ഗോവയെ നേരിടും. ചെന്നൈയില്‍ ആണ് ആദ്യ സെമി നടക്കുന്നത്. രണ്ടാം സെമിയില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ബംഗളൂരു എഫ്‌സി എടികെയുമായി നടക്കും. മാര്‍ച്ച്‌ ഒന്നിനാണ് രണ്ടാം സെമി നടക്കുന്നത്. രണ്ടാം പാദ സെമി ഫൈനല്‍ മല്‍സരങ്ങള്‍ മാച്ച്‌ 7,8 തീയതികളില്‍ നടക്കും. നിലവില്‍ 18 കളികളില്‍ നിന്ന് 39 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്താണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് 34 പോയിന്റുമായി എടികെയാണ് ഉള്ളത്. 30 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ബംഗളൂരു എഫ് സിയും, 29 പോയിന്റുമായി ചെന്നൈയിന്‍ എഫ് സി നാലാം സ്ഥാനത്തുമാണ് ഉള്ളത്.

Related News