Loading ...

Home sports

ടി20 പരമ്പര : ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

കേപ്‌ടൗണ്‍: ടി20 പരമ്ബരയില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 97 റണ്‍സിന് ജയിച്ചാണ് (2-1) ഓസ്ട്രേലിയ ചാമ്ബ്യനായത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രലിയ 20ഓവറില്‍, അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 193റണ്‍സ് മറികടക്കാന്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. 15.3 ഓവറില്‍ 96റണ്‍സിന് പുറത്തായി. വാന്‍ ഡെര്‍ ഡസന്‍,ഹെന്‍‌റിച്ച്‌ ക്ലാസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. നായകന്‍ ക്വിന്‍റണ്‍ ഡി കോക്കും ഫാഫ് ഡുപ്ലെസിയും അഞ്ച് റണ്‍സിന് പുറത്തായി. മറ്റുള്ളവര്‍ക്കും രണ്ടക്കം കാണാനായില്ല. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും സ്‌പിന്നര്‍ ആഷ്‌ടണ്‍ ആഗറും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോള്‍, ആദം സാമ്ബ രണ്ടും, പാറ്റ് കമ്മിന്‍സ്,മിച്ചല്‍ മാര്‍ഷ് ഓരോ വിക്കറ്റ് വീതം കരസ്ഥമാക്കി. ഓസ്‌ട്രേലിയക്കായി നായകന്‍ ആരോണ്‍ ഫിഞ്ച് (55), ഡേവിഡ് വാര്‍ണര്‍ (57), സ്റ്റീവ് സ്‌മിത്ത് (30) എന്നിവരുടെ പ്രകടനം മികച്ച സ്കോറിലെത്താന്‍ സഹായിച്ചു. . മാത്യു വെയ്‌ഡ്(10), മിച്ചല്‍ മാര്‍ഷ് (19), അലക്‌സ് ക്യാരി(7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ, നോര്‍ജെ, എന്‍ഗിഡി, പ്രിറ്റോറിയസ്, ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Related News