Loading ...

Home sports

ഖത്തറിലേക്ക് കിടിലന്‍ യൂറോപ്യന്‍ സൗഹൃദപോരാട്ടങ്ങള്‍; വരുന്നത് സൂപ്പര്‍ ടീമുകള്‍

യൂറോ കപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാ​ഗമായി നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന  സൗഹൃദപോരാട്ടം ഖത്തറില്‍. ഖത്തര്‍ എയവര്‍വേസ് ഇന്റര്‍നാഷ്ണല്‍ കപ്പ് എന്ന് പേരിട്ടിരുക്കുന്ന ടൂര്‍ണമെന്റില്‍ സൂപ്പര്‍ ടീമുകളായ പോര്‍ച്ചു​ഗല്‍, ക്രൊയേഷ്യ, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവരാണ് പങ്കെടുക്കുന്നത്. ലോകകപ്പ് നടക്കുന്നതിന് മുൻമ്പായി  തന്നെ ലോകഫുട്ബോളിനെ ഖത്തറിലെക്ക് എത്തിക്കുക എന്ന പദ്ധതിയുടെ ഭാ​ഗമാണ് നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന à´ˆ ടൂര്‍ണമെന്റ്. മാര്‍ച്ച്‌ 26-മുതല്‍ 30 വരെ ഖത്തറിലെ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ലോകകപ്പിനായി തയ്യറാക്കിയ സ്റ്റേഡിയങ്ങളിലൊന്നാണ് 45,000 പേര്‍ക്കിരിക്കാവുന്ന à´ˆ സ്റ്റേഡിയം. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് യൂറോ കപ്പ്. അതിനാല്‍ തന്നെ അതിന് മുൻമ്പ് നടക്കുന്ന സൗഹൃദമത്സരങ്ങളൊക്കെ യൂറോയുടെ തയ്യാറെടുപ്പായാണ് ടീമുകള്‍ കാണുന്നത്. à´ˆ സാഹചര്യത്തില്‍ തന്നെയാണ് à´«à´¿à´« റാങ്കിങ്ങില്‍ ആദ്യ 12 സ്ഥാനങ്ങള്‍ക്കുള്ളിലെ നാല് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലൂക്കാ മോഡ്രിച്ചുമൊക്കെ ഇതില്‍ പങ്കെടുക്കുമെന്നാണ് സൂചന.



Related News