Loading ...

Home sports

കൊറോണ: യുവന്റസും ഇന്ററും തമ്മിലുള്ള മത്സരമടക്കം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ ഈ ആഴ്ച്ച നടക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെ കയറ്റേണ്ടെന്ന് തീരുമാനം. രാജ്യത്ത് കൊറോണ വൈറസ്(COVID-19) ബാധ വ്യാപകമായതോടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സീരി എ അധികൃതര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള യുവന്റസും മൂന്നാമതുള്ള ഇന്ററും തമ്മിലുള്ള മത്സരം അടക്കം അഞ്ച് കളികളാണ് ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടക്കുക.കഴിഞ്ഞ ആഴ്ച്ച നടക്കേണ്ടിയിരുന്ന നാല് സീരിഎ മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഈ ആഴ്ച്ചയും ഇതേ നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആരാധകരെ പുറത്താക്കി മത്സരങ്ങള്‍ നടത്താന്‍ ലീഗ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.


ഉഡിനീസ്-ഫ്‌ളോറന്റിന, മിലാന്‍-ജെനോവ, പാര്‍മ-എസ്.പി.എ.എല്‍, സസൂലോ-ബ്രസീക്ക, ഇന്റര്‍-യുവന്റസ് എന്നീ മത്സരങ്ങളാണ് ഗാലറികള്‍ ഒഴിച്ചിട്ട് നടത്തുക. മത്സരങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കിയാല്‍ ഇക്കുറി സീരി എ സീസണ്‍ പൂര്‍ത്തിയാക്കുന്നത് പോലും എളുപ്പമാവില്ലെന്ന തിരിച്ചറിവിലാണ് പുതിയ രീതിയില്‍ മത്സരം നടത്താന്‍ തീരുമാനമായത്. ഇതോടെയാണ് ലംബാര്‍ഡി, വെനെറ്റോ, പീഡ്മൗണ്ട്, ഫ്രിയൂളി വെനെസ്വ ജിയൂലിയ, എമിലി റോമെഗ്ന എന്നീ മേഖലകളിലെ മത്സരങ്ങളില്‍ കാണികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

Related News