Loading ...

Home USA

കൊറോണ വൈറസ് വ്യാപനം ആഗോള സാമ്ബത്തിക വളര്‍ച്ചക്ക് വിഘാതമായി: ഐ എം എഫ്

വാഷിംഗ്ടണ്‍: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് (കോവിഡ്-19) നെ തുടര്‍ന്ന് ആഗോള സാമ്പത്തിക വളര്‍ച്ചക്ക് വിഘാതമായതായി ഐ എം എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ അഭിപ്രായപ്പെട്ടു. ജനുവരിയില്‍ ആഗോള വളര്‍ച്ച കഴിഞ്ഞ വര്‍ഷം 2.9 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 3.3 ശതമാനമായി ഉയരുമെന്ന് കണക്കാക്കിയിരുന്നു. ജനുവരി അവസാനത്തോടെ ചൈനയില്‍ കൊറോണ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചൈനയിലെയും കൊറോണ ബാധിതമായ മറ്റു രാജ്യങ്ങളിലെയും സാമ്ബത്തിക മേഖലയില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

പ്രതിസന്ധി പരിഹാര നടപടികള്‍, ധനകാര്യ നടപടികള്‍, സാമ്പത്തിക സഹായം എന്നിവ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി ചൈനീസ് ഗവര്‍ണര്‍ യി-ഗാംഗ് പറഞ്ഞിരുന്നു. ശക്തവും ഏകോപിതവുമായ നടപടികളിലൂടെ ചൈനയിലും ആഗോളതലത്തിലും വൈറസിന്റെ വ്യാപനം നിയന്ത്രിച്ച്‌ സമ്പദ് വ്യവസ്ഥ  എത്ര വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വരും ദിനങ്ങളെന്ന് ക്രിസ്റ്റലീന പറഞ്ഞു






Related News