Loading ...

Home sports

ഔദ്യോഗിക പ്രഖ്യാപനമെത്തി, ഏഷ്യന്‍ ഇലവന് വേണ്ടി 4 ഇന്ത്യന്‍ താരങ്ങള്‍ കളിക്കും

അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്ബരയില്‍ 4 ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ നായകന്‍ വിരാട് കോലി,മുഹമ്മദ് ഷമി,ശിഖര്‍ ധവാന്‍,കുല്‍ദീപ് യാദവ് എന്നിവരാണ് പരമ്ബരയില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുക്കുന്ന താരങ്ങള്‍.ഇന്നാണ് ഇതിനെ സംബന്ധിച്ച സ്ഥിരീകരണം ബിസിസിഐ നല്‍കിയത്. ബംഗ്ലാദേശ് രാഷ്ട്രപിതാവായ മുജിബുള്‍ റഹ്മാന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്ബര സംഘടിപ്പിക്കുന്നത്. അടുത്ത മാസം 18,21 തിയ്യതികളില്‍ ബംഗ്ലാദേശിലെ ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ കൂടി ഏഷ്യന്‍ ഇലവന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ട് വന്നതോട് കൂടി വലിയ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ ബംഗ്ലാദേശ്,അഫ്‌ഗാനിസ്ഥാന്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാകും ഏഷ്യന്‍ ഇലവന് വേണ്ടി അണിനിരക്കുക. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഈ സമയത്ത് നടക്കുന്നതിനാല്‍ പാക് താരങ്ങള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കില്ല.

Related News