Loading ...

Home sports

റിയോ ഒളിമ്പിക്സില്‍ മലയാളി സാന്നിദ്ധ്യമുറപ്പിച്ച് ജേക്കബ് മാളിയേക്കല്‍.

ഈസ്റ്റ് ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച്, ലോക സിംഗിള്‍സ് ബാഡ്മിന്‍റണ് കളിക്കാരില്‍ എഴുപത്തിയെട്ടാം റാങ്കിംഗ് നേടി ഇക്കഴിഞ്ഞ മേയ് അഞ്ചിന് റിയോ ഒളിമ്പിക്സിലേക്കുള്ള പ്രവേശനം ജേക്കബ് മാളിയേക്കല്‍ ഉറപ്പിച്ചു കഴിഞ്ഞതായി സൌത്ത് ആഫ്രിക്കന്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ ആന്‍ഡ് ഒളിമ്പിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു.

 à´¨à´¿à´¶àµà´šà´¿à´¤ സമയമായ മേയ് അഞ്ചിനുള്ളില്‍ ലോകറാങ്കിംഗില്‍ ആദ്യത്തെ 100 റാങ്കിനുള്ളില്‍ കടക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമെ ഒളിമ്പിക്സില്‍ പ്രവേശന യോഗ്യത നേടുകയുള്ളൂവെന്ന കടമ്പയാണ് ജേക്കബ് മേയ് അഞ്ചിന് നേടിയത്..
ആഫ്രിക്കന്‍ ഭൂഖണ്ധത്തിലെ ഒന്നാം നമ്പര്‍ താരമായ ജേക്കബ് മാളിയേക്കല്‍, ഈസ്റ്റ് ലണ്ടനില്‍ താമസിക്കുന്ന പാലാ സ്വദേശികളായ ശ്രീ ആന്റണി മാളിയേക്കലിന്‍റെയും ശ്രീമതി ആനി മാളിയേക്കലിന്‍റെയും ഏക പുത്രനാണ്.

“കഠിനമായ പ്രയത്നത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും നിശ്ചയദാര്‍ഡ്ധൃത്തിന്‍റെയും വിയര്‍പ്പും രക്തവും കണ്ണുനീരും ചിലവഴിച്ചാണ് ഞാനിവിടെവരെയെത്തിയത്. തിരിഞ്ഞു നോക്കുമ്പോള്‍ നേടിയ പരിശ്രമഫലത്തില്‍ വളരെയേറെ സന്തോഷമുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ നടന്ന മത്സരങ്ങള്‍ വാശിയേറിയതും അത്യന്തം ഉദ്വേഗജനകവുമായിരുന്നു. യൂറോപ്പില്‍ എന്‍റെ മലേഷ്യന്‍ കോച്ചുമായി നടത്തിയ ഒരുക്കങ്ങള്‍ എനിക്ക് വളരെയധികം പ്രയോജനം ചെയ്തു. അത് മൂലം യൂറോപ്യന്‍, ഫ്രഞ്ച്, പെറു, താഹിതി  ഇന്റര്‍നാഷണല്‍ തുടങ്ങിയ മത്സരങ്ങളില്‍ സീഡഡായ കളിക്കാരെ തോല്‍പ്പിക്കുവാന്‍ കഴിഞ്ഞു. പെറുവിലെ മത്സരം അത്യന്തം കഠിനതരമായിരുന്നുവെങ്കിലും à´† വിജയം എനിക്ക് ഒളിമ്പിക്സിലേക്കുള്ള വാതില്‍ തുറന്നു തന്നു.

എന്‍റെ ഈ ജൈത്രയാത്രയില്‍ ഇതുവരെ എന്നോടൊപ്പം നിന്ന എന്‍റെ കുടുംബത്തില്‍പ്പെട്ട എല്ലാവരോടും, സുഹൃത്തുക്കളോടും എന്‍റെ കായിക പരിശീലനങ്ങളില്‍ എന്നെ സഹായിച്ച എല്ലാ പരിശീലകരോടും എന്‍റെ സ്പോണ്‍സര്‍മാരോടും, ‘കാവസാക്കി ക്ലബ്ബ്’, ബാഡ്മിന്‍റണ് സൌത്ത് ആഫ്രിക്ക, SASCOC യോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ധത്തിലെ കോംഗോയില്‍ കഴിഞ്ഞ വര്‍ഷം നേടിയ ഗോള്‍ഡ്‌ മെഡലും, ഫ്രഞ്ച് ഇന്റര്‍നാഷണലില്‍ ലോക അഞ്ചാം സീഡ്കാരനായ ഇസ്രായേലിന്‍റെ മിഷാ സില്‍ബ്ബെര്‍മാനെയും പോളിഷ് താരമായ മൈക്കിള്‍ റോഗല്‍സ്ക്കിയെയും തോല്പ്പിക്കാനായതും അവിസ്മരണീയമായി കരുതുന്നു”.

ചൈനായില്‍ വിദഗ്ദ്ധ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ജേക്കബ്, ഒളിമ്പിക്സില്‍ വിജയം കൊയ്യുവാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. നാഷണല്‍ കൊച്ച് ക്രിസ് ഡെഡ്നാമിനും അതീവ ശുഭപ്രതീക്ഷകളാണുള്ളത്.
ദക്ഷിണാഫ്രിക്കയിലെ ബാഡ്മിന്‍റണ് പ്രേമികളോടൊപ്പം ഇവിടുത്തെ മലയാളീ സമൂഹം ഒന്നടങ്കം പ്രാര്‍ത്ഥനയോടെ ജേക്കബ് മാളിയേക്കലിന്‍റെ 2016 റിയോ ഒളിമ്പിക്സിലെ സുവര്‍ണ്ണനേട്ടത്തിന്നായി കാതോര്‍ത്തിരിക്കുന്നു.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News