Loading ...

Home sports

കന്നി കിരീടത്തിനായി ഇന്ത്യ; ടി20 വനിതാ ലോകകപ്പിന് നാളെ തുടക്കം

ഐ‌സി‌സി വനിതാ ടി 20 ലോകകപ്പിന്റെ ഏഴാമത്തെ പതിപ്പിന് നാളെ ഓസ്‌ട്രേലിയയില്‍ തുടക്കമാകും. രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്ന 10 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ആണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, തായ്ലന്‍ഡ് ടീമുകളും ആണ് ഉള്ളത്. ഇതുവരെ നടന്ന ആറ് എഡിഷനുകളില്‍ നാലു തവണയും ഓസീസായിരുന്നു ചാംപ്യന്‍മാര്‍. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ കിരീടം നേടി. ഇത്തവണ പുതിയ ചാംപ്യന്‍മാരുടെ ഉദയത്തിന് ഓസ്‌ട്രേലിയ സാക്ഷിയാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Related News