Loading ...

Home sports

എഎഫ്സി കപ്പ് 2020: പാരോ എഫ്‌സിയെ തകര്‍ത്ത് ബെംഗളുരു പ്ലേ ഓഫിൽ

എഎഫ്സി കപ്പ് 2020 -ലേയ്ക്കുള്ള യോഗ്യതാ മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം. രണ്ടാം പാദ മത്സരത്തില്‍ ഭൂട്ടാന്‍ ക്ലബ്ബ് പാരോ എഫ്സിയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്സി തോല്‍പ്പിച്ചത്. ആദ്യ പാദത്തില്‍ ബെംഗളുരു എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ഇതോടെ രണ്ടു പാദങ്ങളിലുമായി 10-1 എന്ന നിലയിലുള്ള വമ്പൻ വിജയവുമായി ബെംഗളുരു പ്ലേ ഓഫിലെത്തി. ഹവോക്കിപ്പിന്റെ നാലുഗോളാണ് ബെംഗളുരുവിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 6, 26, 66, 85 മിനിറ്റിലായിരുന്നു ഹവോക്കിപ്പിന്റെ ഗോളുകള്‍. ഡോഷോണ്‍ ബ്രൗണ്‍(29, 54, 64) ടീമിനായി ഹാട്രിക് നേടി. ജുവാനന്‍(14), നിലി(79) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ചെഞ്ചോ ഗെല്‍ട്ടഷെന്‍(16) പാരോ എഫ്സിക്കായി ആശ്വാസഗോള്‍ കണ്ടെത്തി.

Related News