Loading ...

Home sports

അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ കൈയ്യാങ്കളി; അഞ്ച് താരങ്ങള്‍ക്കെതിരെ ഐസിസി നടപടി

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യന്‍ താരങ്ങളും ബംഗ്ലാ താരങ്ങളും നടത്തിയ കൈയ്യാങ്കളിയില്‍ ഐസിസി നടപടി. സംഭവത്തില്‍ അഞ്ച് കളിക്കാര്‍ക്കെതിരെയാണ് ഐസിസി നടപടി. ബംഗ്ലാദേശ് കളിക്കാരായ തൗഹിദ് ഹൃദോയ്, ഷമിം ഹുസ്സൈന്‍, റാക്കിബുള്‍ ഹസന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്‌ണോയ് എന്നിവര്‍ക്കും എതിരെയാണ് ഐസിസിയുടെ അച്ചടക്ക നടപടി. കൈയ്യാങ്കളിയില്‍ ഏര്‍പ്പെട്ട കളിക്കാരെ 4 മുതല്‍ 10 മത്സരങ്ങള്‍വരെ വിലക്കും. മത്സരത്തിനിടെ ബംഗ്ലാദേശ് കളിക്കാരനെ പുറത്താക്കിയതില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ച ഇന്ത്യന്‍താരം രവി ബിഷ്‌ണോയ്ക്ക് രണ്ട് ഡീമെറിറ്റ് പോയന്റും ലഭിച്ചു. ജയം ഉറപ്പിച്ച്‌ ഫൈനലിന് ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റിനാണ് ബംഗ്ലാദേശ് അട്ടിമറിച്ചത്.

Related News