Loading ...

Home sports

കളിക്കളത്തില്‍ നിന്ന് വീണ്ടും ഓസ്കര്‍

ന്യൂയോര്‍ക്ക്:മികച്ച ആനിമേഷന്‍ ഹ്രസ്വചിത്രത്തിനുള്ള ഓസ്കര്‍ മുന്‍ അമേരിക്കന്‍ ഫുട്ബോള്‍ കളിക്കാരനായ മാത്യു എ ചെറിക്ക്. അദ്ദേഹത്തിന്റെ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഹെയര്‍ ലൗ' എന്ന കുഞ്ഞു സിനിമയാണ് പുരസ്കാരത്തിന് അര്‍ഹമായത്. രണ്ടുവര്‍ഷം മുമ്ബ് 'ഡിയര്‍ ബാസ്കറ്റ്ബോള്‍' എന്ന ചിത്രത്തിന് അന്തരിച്ച വിഖ്യാത ബാസ്കറ്റ്ബോള്‍ കളിക്കാരന്‍ കോബി ബ്രിയാന്‍ഡിനും ഓസ്കര്‍ ലഭിച്ചിരുന്നു. മുപ്പത്തെട്ടുകാരനായ മാത്യു ചെറി 2004 മുതല്‍ 2006 വരെ പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ ലീഗായ നാഷണല്‍ ഫുട്ബോള്‍ ലീഗില്‍ (എന്‍എഫ്‌എല്‍) സജീവമായിരുന്നു.

Related News