Loading ...

Home sports

ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നാളെ

ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ മൂന്നാം ഏകദിനം നാളെ നടക്കും. നാളെ ഇന്ത്യന്‍ സമയം രാവിലെ 7:30ന് ആണ് മല്‍സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച്‌ ന്യൂസിലന്‍ഡ് പരമ്ബര സ്വന്തമാക്കി. ആദ്യ മത്സരത്തിലും, രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ബൗളിങ്ങ് വളരെ മോശമായിരുന്നു. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിനും, രണ്ടാം മത്സരത്തില്‍ 22 റണ്‍സിനുമായിരുന്നു ന്യൂസിലന്‍ഡ് വിജയിച്ചത്. നായകന്‍ കെയിന്‍ വില്യംസണ്‍ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡ് നടത്തിയത്.

Related News