Loading ...

Home sports

ത്രിരാഷ്ട്ര ടി20: ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഓസ്‌ട്രേലിയയെ 7 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. നിശ്ചിത 20 ഓവറില്‍ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കായി അലിസ്സ ഹീലി(0), ബെത്ത് മൂണി(16) എന്നിവര്‍ ഓപ്പണിങ്ങില്‍ പരാജയമായപ്പോള്‍ ആഷ്‌ലി ഗാര്‍ഡ്‌നെര്‍(57 പന്തില്‍ 93), മെഗ് ലാന്നിങ്(22 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്ന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചു. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശര്‍മ 2 വിക്കറ്റും രാജേശ്വരി ഗെയ്ക്ക്വാദ്, രാധാ യാദവ്, ഹര്‍ലീന്‍ ദിയോള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഷെഫാലി വര്‍മ(28 പന്തില്‍ 49), സ്മൃതി മന്ദാന(48 പന്തില്‍ 55) എന്നിവര്‍ മികച്ച തുടക്കം നല്‍കി. ജമീമ റോഡ്രിഗസ്(19 പന്തില്‍ 30), ഹര്‍മന്‍പ്രീത് കൗര്‍(20 പന്തില്‍ 20), ദീപ്തി ശര്‍മ(4 പന്തില്‍ 11) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.പോയന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന അവസാന മത്സരത്തിനുശേഷം ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

Related News