Loading ...

Home USA

ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഫെബ്രുവരി 23ന് രാജ്യത്തെത്തും

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കും. ഫെബ്രുവരി 23ന് അദ്ദേഹം ഇന്ത്യയിലെത്തിയേക്കുമെന്നാണ് സൂചന. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്ന ട്രംപ് ആദ്യം പോകുക നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലേക്ക് ആയിരിക്കും. അഹമ്മദാബാദിലായിരിക്കും ട്രംപ് എത്തുക. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്നതിന് സമാനാമിയ അഹമ്മദാബാദില്‍ നടക്കുന്ന 'ഹൗഡി മോദി' ഷോയില്‍ അദ്ദേഹം പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. à´…തിന് ശേഷം ഡല്‍ഹിയിലേക്കും പിന്നീട് ആഗ്രയിലേക്കും പോകും. ആഗ്രാ സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 26ന് അദ്ദേഹം അമേരിക്കയിലേക്ക് തിരികെ മടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വെയ്ക്കും. കൂടാതെ à´šà´¿à´² സ്റ്റീല്‍ ,അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ ഒഴിവാക്കാന്‍ ഇന്ത്യ ആവശ്യപ്പെടും. യുഎസിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, എഞ്ചിനീയറിങ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയ്ക്കായുള്ള സാധ്യതകളും ഇന്ത്യ അന്വേഷിക്കും.നിര്‍ദിഷ്ട ഇടപാടില്‍ ഏറക്കുറേ ധാരണയായെന്നു ഇന്ത്യയിലെയും യുഎസിലെയും ട്രേഡ് ഓഫീസര്‍മാര്‍ അന്തിമമായി à´šà´¿à´² ക്രമീകരണങ്ങള്‍ നടത്തുകയാണെന്നുമാണ് വിവരം. ട്രംപിന്റെ  à´µà´¿à´¦àµ‡à´¶à´¯à´¾à´¤àµà´°à´•à´³àµâ€ കൈകാര്യം ചെയ്യുന്ന വാഷിങ്ടണില്‍ നിന്നുള്ള ഒരു ഉന്നതതല ലോജിസ്റ്റിക് സംഘം കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദര്‍ശിച്ചു. വ്യാപാര ഇടപാടിനു പുറമേ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറും അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ ഉറപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Related News