Loading ...

Home sports

2032 ലെ ഒളിമ്ബിക്സ് വേദിയാകാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യ പുറകോട്ട്

2032ലെ ഒളിംപിക്‌സിനും പാരാലിമ്ബിക്സിനും വേദിയാകാനുള്ള ശ്രമങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറിയിരിക്കുന്നു. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കൊട്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.അതേസമയം 2026ല്‍ യൂത്ത് ഒളിംപിക്‌സ് ഗെയിംസിന് വേദിയാവാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്. അതോടൊപ്പം 2030 ഏഷ്യന്‍ ഗെയിംസിനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിന് ഒരുക്കങ്ങള്‍ നടത്തേണ്ടതിനാലാണ് ഇന്ത്യ പിന്മാറുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതുകഴിഞ്ഞ രണ്ട് വര്‍ഷം മാത്രം അകലെ കണ് ഒളിംപിക്‌സിന് എന്നതിനാല്‍ രണ്ടുവര്‍ഷത്തെ ഇടവേളിയില്‍ ഒളിംപിക്‌സിന് ഒരുങ്ങാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യയുടെ ദേശീയ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് നരിന്ദര്‍ ബത്ര പറയുന്നത്. 2020ല്‍ ജപ്പാനാണ് ഒളിംപിക്‌സിന് വേദിയാകുക. 2024ലെ ഗെയിംസ് പാരിസിലും നടക്കും. 2028ലെ ഗെയിംസ് ലോസ് ആഞ്ചല്‍സിലായിരിക്കുമെന്നാണ് വിവരം. ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ 2032 ലെ വേദിക്കായി മത്സരരംഗത്തുണ്ട്.

Related News