Loading ...

Home sports

കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ : റയലിനും ബാഴ്‌സക്കും അട്ടിമറി തോല്‍വി; സെമി കാണാതെ പുറത്ത്

മാഡ്രിഡ്: കോപ്പ ഡെല്‍ റേയില്‍ അട്ടിമറിയുടെ രാത്രി. കരുത്തരായ റയിലും ബാഴ്‌സലോണയും സെമി കാണാതെ പുറത്തായി. റയല്‍ മാഡ്രിഡ് 3-4ന് റയല്‍ സൊസൈദാദിനോട് നാണംകെട്ടപ്പോള്‍, ഒറ്റ ഗോളില്‍ അത്‌ലറ്റികോ ബില്‍ബാവോ ബാഴ്‌സലോണയെ അട്ടിമറിച്ചു. കോപ്പ ഡെല്‍ റേയുടെ സെമിയിലേക്കുള്ള സൊസൈദാദിന്റെ മുന്നേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് സൃഷ്ടിച്ചത്.ആകെ 7 ഗോളുകള്‍ പിറന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനും കിട്ടിയ അവസരം ഉപയോഗിക്കാനായതാണ് സൊസൈദാദിന് ഗുണമായത്. 22-ാം മിനിറ്റില്‍ സൊസൈദാദ് മുന്നിലെത്തി. മുന്‍ റയല്‍ താരമായ മാര്‍ട്ടിന്‍ ഒര്‍ഡേഗാഡിലൂടെ ഗോള്‍ നേടിയത്. റയലിന് തിരിച്ചുവരാന്‍ അവസരം കൊടുക്കാതെ രണ്ടാംപകുതിയുടെ തുടക്കത്തില്‍ 54,56 മിനിറ്റുകളില്‍ വീണ്ടും ഇസാക്കിലൂടെ സൊസൈദാദ് ലീഡ് മൂന്നാക്കി. ഇതോടെ ഉണര്‍ന്ന റയല്‍ 59-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. എന്നാല്‍ റയലിനെ ഞെട്ടിച്ച്‌ സൊസൈദാദ് മൈക്കല്‍ മെറീനോയിലൂടെ നാലാം ഗോള്‍ നേടി. ശക്തമായി ആക്രമിച്ചു കളിച്ച റയല്‍ 81, 93 മിനിറ്റുകളില്‍ രണ്ടും മൂന്നും ഗോള്‍ നേടിയെങ്കിലും അനിവാര്യ തോല്‍വി ഏറ്റുവാങ്ങി. പ്രതിരോധത്തിലെ പിഴവുകള്‍ക്ക് കനത്ത വിലയാണ് റയലിന് നേരിടേണ്ടിവന്നത്. നിലവിലെ ചാമ്ബ്യന്മാര്‍ കൂടിയായ റയലിന് 6-ാം വര്‍ഷത്തെ കിരീടമെന്ന മോഹവും പൂവണിഞ്ഞില്ല. രണ്ടാം മത്സരത്തില്‍ കളിമറന്ന ബാഴ്‌സയെയയാണ് കണ്ടത്. നിശ്ചിത സമയത്ത് ഇരുടീമുകലും ഗോള്‍ നേടിയില്ല. മെസ്സിയും ഗ്രീസ്മാനും കളി സ്വന്തമാക്കാനായില്ല. ഏറെ നേരം പന്ത് കൈവശം വച്ചിട്ടും അത്‌ലറ്റികോ ബില്‍ബാവോയുടെ വല ചലിപ്പിക്കാനാകാഞ്ഞത് തോല്‍വിയില്‍ കലാശിച്ചു. അധികസമയത്ത് 94-ാം മിനിറ്റില്‍ അത്‌ലറ്റിലോക്കായി ഇനാകി വില്യംസ് സ്വപ്ന ഗോള്‍ നേടി ബാഴ്‌സയുടെ സെമി സ്വപ്‌നം കരിച്ചു.

Related News