Loading ...

Home sports

ഓഗസ്റ്റ് 25-ന് തുടങ്ങാനിരിക്കുന്ന ടോക്യോ ഒളിമ്ബിക്സിനും കൊറോണ ഭീഷണി

ടോക്യോ: ലോക മെമ്പാടും  കൊറോണ വൈറസ് ഭീതി പടരുന്നത് ഓഗസ്റ്റ് 25-ന് തുടങ്ങാനിരിക്കുന്ന ടോക്യോ ഒളിമ്ബിക്സിനും വലിയ ഭീഷണിയാകുന്നു. à´ˆ സാഹചര്യത്തില്‍ ഞങ്ങള്‍ വളരെയധികം ആശങ്കയിലാണെന്ന് ടോക്യോ ഒളിമ്ബിക്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ തോഷിരോ മുട്ടോപറഞ്ഞു. വൈറസ് വ്യാപനം എത്രയും പെട്ടന്ന് നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊറോണ വൈറസ് ഇതുവരെ അഞ്ഞൂറിലധികം പേരുടെ മരണത്തിനിടയാക്കി. കാല്‍ലക്ഷത്തോളം പേര്‍ ചികിത്സയിലാണ്.അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി, അന്താരാഷ്ട്ര പാരാലിമ്ബിക് കമ്മിറ്റി, ലോകാര്യോഗ സംഘടന, ജപ്പാന്‍ സര്‍ക്കാര്‍, ടോക്യോ സിറ്റി ഭരണകൂടം എന്നിവര്‍ സംയുക്തമായി സഹകരിച്ച്‌ വൈറസിനെ ചെറുക്കുമെന്ന് തോഷിരോ മുട്ടോ അറിയിച്ചു. ഒളിമ്ബിക്സ് തടസ്സംകൂടാതെ നടക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണ് തങ്ങളെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി. കൂടാതെ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ 565 ജപ്പാന്‍കാരെ തിരികെക്കൊണ്ടുവരുന്നതിനായി മൂന്ന് വിമാനങ്ങള്‍ ജപ്പാന്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

Related News