Loading ...

Home sports

അണ്ടര്‍ 19 ലോകകപ്പ്: സ്വപ്‌ന സെമിക്ക് അരങ്ങൊരുങ്ങി... വീണ്ടുമൊരു ഇന്ത്യ- പാക് ക്ലാസിക്ക്!!

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ലോകം കാത്തിരുന്ന സ്വപ്‌ന സെമി ഫൈനലിന് അരങ്ങൊരുങ്ങി. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തിനാണ് കൗമാര ലോകകപ്പ് വേദിയാവുന്നത്. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ നേരത്തേ തന്നെ സെമിയിലേക്കു ടിക്കറ്റെടുത്തതിനാല്‍ കാത്തിരിപ്പ് പാകിസ്താനു വേണ്ടിയായിരുന്നു.
              അവസാന ക്വാര്‍ട്ടറില്‍ അഫ്ഗാനിസ്താനെ കശാപ്പ് ചെയ്ത് പാക് പടയും സെമിയിലേക്കു കുതിച്ചത്തോടെ ക്ലാസിക്ക് സെമി യാഥാര്‍ഥ്യമാവുകയായിരുന്നു. ഫെബ്രുവരി നാലിന് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് ഇന്ത്യ- പാക് ക്ലാസിക്ക് സെമി പോരാട്ടം. അഫ്ഗാനെ തുരത്തി പാക് പടക്വാര്‍ട്ടര്‍ ഫൈനലില്‍ അഫ്ഗാനിസ്താനെ ആറു വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് പാക് പട സെമിയിലേക്കു ടിക്കറ്റെടുത്തത്. പൊരുതാന്‍ പോലുമാവാതെയാണ് അഫ്ഗാന്‍ പാക് കരുത്തിനു മുന്നില്‍ മുട്ടുമടക്കിയത്.ടോസിനു ശേഷം ബാറ്റിങിനിയക്കപ്പെട്ട അഫ്ഗാനെ അഞ്ചു പന്തു ശേഷിക്കെം 189 റണ്‍സില്‍ പാകിസ്താന്‍ എറിഞ്ഞിട്ടു. ക്യാപ്റ്റനും ഓപ്പണറുമായ ഫര്‍ഹാന്‍ സക്കീലിനൊഴികെ (40) മറ്റാര്‍ക്കും അഫ്ഗാന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് അബ്ദുള്‍ റഹമാന്‍ 30 റണ്‍സെടുത്തു. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ആമിര്‍ ഖാനും രണ്ടു വിക്കറ്റ് പിഴുത ഫഹദ് മുനീറും ചേര്‍ന്ന് അഫ്ഗാനെ വരിഞ്ഞുകെട്ടുകയായിരുന്നു. അനായാസം പാകിസ്താന്‍190 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പാകിസ്താന് കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സെടുത്തപ്പോള്‍ തന്നെ പാക് പട വിജയമുറപ്പിച്ചിരുന്നു. 64 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് ഹുറെയ്‌റയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 76 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 41.1 ഓവറില്‍ നാലു വിക്കറ്റിനു പാകിസ്താന്‍ ലക്ഷ്യം മറികടന്നു. ഹുറെയ്‌റയാണ് മാന്‍ ഓഫ് ദി മാച്ച്‌.

Related News