Loading ...

Home USA

സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവായി, കരുത്ത് കാട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡൊണാള്‍ഡ് ട്രംപും

വാഷിംഗ്‍ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ സെനറ്റിലെ ഇംപീച്ച്‌മെന്‍റ് നീക്കത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടി. ട്രംപിനെതിരായ സാക്ഷി വിസ്താരം നടത്തണമെന്ന ആവശ്യം 49 ന് എതിരെ 51 വോട്ടുകള്‍ക്കാണ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തള്ളി. തിങ്കളാഴ്ച ഇംപീച്ച്‌മെന്‍റുമായി ബന്ധപ്പെട്ട വാദങ്ങള്‍ യുഎസ് സെനറ്റില്‍ അവസാനിപ്പിക്കും. അതിന് ശേഷം ബുധനാഴ്ചയാകും ട്രംപിനെ ഇംപീച്ച്‌ ചെയ്യണോ, അതോ കുറ്റവിമുക്തനാക്കണോ എന്ന് തീരുമാനിക്കാനുള്ള അന്തിമവോട്ടെടുപ്പ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കെ, വലിയൊരു അധികാരദുര്‍വിനിയോഗ ആരോപണത്തില്‍ നിന്നാണ് ട്രംപ് രക്ഷപ്പെടുന്നത്.

Related News