Loading ...

Home sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗം ഡബിള്‍സില്‍ ജേതാക്കള്‍ ആയി ഫ്രഞ്ച്-ഹംഗറി സഖ്യം

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒന്നാം സീഡ് ആയ ചെക് റിപ്പബ്ലിക്, ചൈനീസ് തായ്‌പേയ്‌ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു ഫ്രഞ്ച്-ഹംഗേറിയന്‍ സഖ്യം ആയ രണ്ടാം സീഡ് ക്രിസ്റ്റീന മള്‍ഡെനോവിച്ച്‌, തിമിയ ബാബോസ് സഖ്യം കിരീടം നേടി. ചെക് താരം ബാര്‍ബറ സ്ട്രേയ്ക്കോവ, ചൈനീസ് തായ്‌പേയ്‌ താരം സുവേയി എന്നിവര്‍ അടങ്ങിയ ഒന്നാം സീഡ് സഖ്യത്തിന് മത്സരത്തില്‍ ഒരവസരവും നല്‍കാതെയാണ് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ കളിക്കുന്ന ഫ്രഞ്ച്- ഹംഗേറിയന്‍ സഖ്യം ജയം കണ്ടത്. ആദ്യ സെറ്റ് 6-2 നു നേടിയ ക്രിസ്റ്റീന, ബാബോസ് സഖ്യം 6-1 നു രണ്ടാം സെറ്റും സ്വന്തമാക്കി തങ്ങളുടെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉറപ്പിച്ചു. തങ്ങളുടെ മൂന്നാമത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ക്രിസ്റ്റീന- ബാബോസ് സഖ്യം ഇതോടെ സ്വന്തമാക്കിയത്. ഫ്രാന്‍സിനു ഒപ്പം ഫെഡറേഷന്‍ കപ്പ് ഉയര്‍ത്തിയ ക്രിസ്റ്റീനയുടെ മൂന്നാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നാലാം ഗ്രാന്റ് സ്‌ലാം കിരീടവും കൂടിയാണ് ഇത്.

Related News