Loading ...

Home sports

കോപ്പ ഡെല്‍ റെ: ലെഗാനെസിനെ തകര്‍ത്ത് ബാഴ്‌സലോണ

കോപ്പ ഡെല്‍ റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലെഗാനെസിനെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ലെഗാനെസിനെ തകര്‍ത്തത്. ലയണല്‍ മെസ്സിയുടെ ഇരട്ടഗോളാണ് ബാഴ്‌സയ്ക്ക് ജയം അനായാസമാക്കിയത്. അന്റോണി ഗ്രിസ്മാന്‍(4), ലങ്‌ലെറ്റ്(27), ലയണല്‍ മെസ്സി(59, 89), ആര്‍തര്‍(77) എന്നിവരാണ് ബാഴ്‌സലോണയുടെ സ്‌കോറര്‍മാര്‍. മത്സരത്തില്‍ 74 ശതമാനവും പന്ത് കൈവശംവെച്ചത് ബാഴ്‌സലോണയാണ്. മെസ്സിയും സംഘവും തിളങ്ങിയ മത്സരത്തില്‍ ലെഗാനെസിന്റെ പ്രതിരോധവും ദുര്‍ബലമായിരുന്നു.

Related News