Loading ...

Home sports

ധോണിയുടെ റെക്കോഡ് മറികടന്ന് ക്യാപ്റ്റന്‍ കൊഹ്‌ലി

ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടി20യില്‍ 38 റണ്‍സ് നേടിയതോടെ നായകനെന്ന നിലയില്‍ പുതിയ റെക്കോഡ് കൂടി കൊഹ്‌ലി സ്വന്തമാക്കി. മുന്‍ നായകന്‍ ധോണിയുടെ റെക്കോഡ് ആണ് കോഹിലി പഴങ്കഥ ആക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍ എന്ന നേട്ടമാണ് കോഹിലി സ്വന്തമാക്കിയത്. ഇതുവരെ ധോണിയുടെ പേരില്‍ ആയിരുന്നു ഈ റെക്കോഡ്. 72 മത്സരങ്ങളില്‍ നിന്നും 1112 റണ്‍സ് ആണ് ധോണി ഇതുവരെ നേടിയത്. ഇന്നലെ 38 റണ്‍സ് കൂടി നേടിയതോടെ 37 മത്സരങ്ങളില്‍ നിന്ന് 1126 റണ്‍സ് ആണ് കോഹിലി നേടിയത്. അന്താരാഷ്ട്ര ടി20യില്‍ 1273 റണ്‍സ് നേടിയ സൗത്തഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസിസാണ് ഈ നേട്ടത്തില്‍ ഒന്നാമത്. 40 മല്‍സരങ്ങളില്‍ നിന്നാണ് താരം ഇത്രെയും റണ്‍സ് നേടിയിരിക്കുന്നത്.

Related News